ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രം നാലമ്പലത്തിനകത്ത് ഭണ്ഡാരത്തിന് തീപിടിച്ചു. ശ്രീകോവിലിന് തെക്കുഭാഗത്തെ വലിയ ഭണ്ഡാരത്തിനാണ് വെല്‍ഡിങ് പ്രവൃത്തികള്‍ക്കിടെ തീപിടിച്ചത്. ഇന്ന് ഉച്ചക്ക് ക്ഷേത്ര നട അടച്ച സമയത്തായിരുന്നു സംഭവം. ഭണ്ഡാരത്തില്‍ നിന്ന് പുക ഉയര്‍ന്നതോടെ ജീവനക്കാര്‍ വെള്ളമൊഴിച്ച് തീ കെടുത്തി. തീപടര്‍ന്നും വെള്ളത്തില്‍ കുതിര്‍ന്നുമാണ് നോട്ടുകൾ നശിച്ചത്. എത്ര നോട്ടുകള്‍ക്ക് കേടുപാട് സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ല.