പുന്നയൂർ: പുന്നയൂർ കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ നവീകരിച്ച ഓഫീസ് മന്ദലാംകുന്ന് സെന്ററിൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബിനേഷ് വലിയകത്ത് ഉദ്ഘാടനം നിർവഹിച്ചു. ചികിത്സ ധനസഹായം ഖത്തർ മെമ്പർ കെ.എച്ച് നൗഷാദ്, വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സൈദലവി പടിഞ്ഞാറയിലിന് കൈമാറി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ കെ.എച്ച് സുൽത്താൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഷാഹുൽ പള്ളത്ത് സ്വാഗതം പറഞ്ഞു. 17ാം വാർഡ് മെമ്പർ മുജീബ് റഹ്മാൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുനാഷ്, വൈസ് ചെയർമാൻ താച്ചു കരിയാടൻ, ജോയിൻ്റ് കൺവീനർ ശിഹാബ് പുളിക്കൽ, ഷംറൂദ്, ഷഹീർ പടിഞ്ഞാറയിൽ, ശിഹാബ് പടിഞ്ഞാറയിൽ, ഫഹദ്, കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റ് അലി കർത്ത, അഷ്‌റഫ് അസൈനരകത്ത്, നിസാർ കിഴക്കൂട്ട് എന്നിവർ സംസാരിച്ചു.