പുന്നയൂർ: മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവലിന് തുടക്കം. സാംസ്കാരിക സമ്മേളനം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുന്നയൂർ ഗ്രാമ പഞ്ചായത്ത് മന്ദലാംകുന്ന് ബീച്ച് ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റിവൽ ഏപ്രിൽ 20ന് സമാപിക്കും. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടി പറമ്പിൽ മറ്റു ജന പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. തുടർന്ന് 6 മണിക്ക് പ്രശസ്ത ഗായിക യുംന അജിൻ ടീം നയിക്കുന്ന ഇശൽ നിലാവ്, ഏപ്രിൽ 5 ന് വൈകീട്ട് അഞ്ചു മണിക്ക് ദൃമതി ടീം നയിക്കുന്ന കൈ കൊട്ടിക്കളി, വോയ്സ് ഓഫ് മാജിക് ലാബ് ബാനറിൽ, സിനിമാറ്റിക് ഡാൻസർ നിൻസി ക്സേവിയർ ആൻഡ് എൻ എഫ് ആർ ജി മോയൻസ് ടീം നയിക്കുന്ന സിനിമാറ്റിക്ക് ഡാൻസ്, ഗാനമേള എന്നിവ നടക്കും. വിഷുവിനോട് അനുബന്ധിച്ച് ഏപ്രിൽ 14 വൈകീട്ട് ലാസ്യ നൃത്ത സംഘം അവതരിപ്പിക്കുന്ന കൈ കൊട്ടിക്കളിയും തൃശൂർ കലാസദൻ നയിക്കുന്ന ഗാനോത്സവ് 2025 അരങ്ങേറും. വർണ്ണമഴ എക്സിബിഷൻ അമ്യൂസ്മെന്റ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. കാണികളെ അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ വിസ്മയ ചാരുത ഒരുക്കിക്കൊണ്ട് മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവലിൽ ആദ്യമായി സ്നോ വേൾഡിൽ ഗോസ്റ്റ് ഹൗസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ബീച്ച് വിജയത്തിനായും സന്ദർശകർക്ക് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയും 7 സബ് കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. വടക്കേക്കാട് എസ് എച്ച് ഒ അനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. വൺവേ സംവിധാനത്തിലാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്. വൈകിട്ട് ഏഴുമണിക്ക് ശേഷം കടലിൽ ഇറങ്ങുന്നത് ശക്തമായ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മന്നലാംകുന്ന് ബീച്ച് ഡെവലപ്പ്‌മെന്റ് കമ്മിറ്റി ചെയർമാൻ ടി.വി സുരേന്ദ്രൻ, കൺവീനറും വാർഡ് മെമ്പറുമായ അസീസ് മന്നലാകുന്ന്, വി.കെ ഇർശാദുദ്ദീൻ,പി.കെ ഹസ്സൻ, പി.എ നസീർ, യൂസഫ് തണ്ണിത്തുറക്കൽ മറ്റു ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകും.