Tuesday, April 1, 2025

വേനലവധി, വൈശാഖ മാസത്തിരക്ക്: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടി

ഗുരുവായൂർ: വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതൽ ഭക്തർക്ക് ദർശന സൗകര്യമൊരുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. ക്ഷേത്രനട തുറന്ന് ശീവേലി കഴിയുന്നതോടെ ഭക്തർക്ക് ദർശനം സാധ്യമാകും. നേരത്തെ വൈകീട്ട് നാലരയ്ക്കാണ് ക്ഷേത്രം  നട തുറന്നിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments