Tuesday, April 1, 2025

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിക്ക് യാത്രയയപ്പ് നൽകി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി കാലാവധി പൂർത്തിയാക്കിയ ബ്രഹ്മശ്രീ. ശ്രീജിത്ത് നമ്പൂതിരിക്ക് ദേവസ്വം യാത്രയയപ്പ് നൽകി. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ  ഭഗവദ് സേവനത്തിൻ്റെ സർട്ടിഫിക്കറ്റ്  കൈമാറി. ദേവസ്വം ഭരണസമിതി അംഗം സി മനോജ്  ഉപഹാരം സമ്മാനിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ മേൽശാന്തി സേവനത്തിൻ്റെ തിരിച്ചറിയൽ കാർഡ്‌ നൽകി. ചടങ്ങിൽ ക്ഷേത്രം ജീവനക്കാരും ഭക്തരും സന്നിഹിതരായി. ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള പുതിയ മേൽശാന്തിയായി കവപ്ര മാറത്ത് മനയിൽ കെ.എം അച്യുതൻ നമ്പൂതിരി സ്ഥാനമേറ്റു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments