Sunday, March 30, 2025

കടപ്പുറം പഞ്ചായത്ത് 11-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പെരുന്നാൾ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

കടപ്പുറം: കടപ്പുറം പഞ്ചായത്ത് 11-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ നിർധനരായ കുടുംബങ്ങൾക്കുള്ള പെരുന്നാൾ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ സുബൈർ  ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് ടി.ആർ ഖാദർ  അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.വി ഉമ്മർ കുഞ്ഞി മുഖ്യ പ്രഭാഷണം നിർവഹിച്ചു  പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എം മുജീബ്, ട്രഷറർ സൈദ് മുഹമ്മദ് പോക്കാകില്ലത്ത്, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി എ അഷ്കർ അലി, ജനറൽ സെക്രട്ടറി പി കെ അലി, എംഎസ്എഫ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡണ്ട് സി എ അജ്മൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷനാഹ് ശറഫുദ്ദീൻ, മുസ്ലിംലീഗ് നേതാക്കളായ പി കെ ഷറഫുദ്ദീൻ, പഴൂർ റസാക്ക്, യൂത്ത് ലീഗ് നേതാക്കളായ പി എസ് ഷാജഹാൻ, ടി എം സഹലബത്ത്, ലത്തീഫ് അറക്കൽ, സലിം, വനിതാ ലീഗ് നേതാക്കളായ ഷാജിദ ഷറഫുദ്ദീൻ, ഇൻഷാനി താജു എന്നിവർ സംസാരിച്ചു

 മുസ്ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി സി കെ സിദ്ദിഖ് സ്വാഗതവും വൈസ് പ്രസിഡണ്ട് പണ്ടാരി മുഹമ്മദുണ്ണി നന്ദിയും പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments