വടക്കേകാട്: മുസ്‌ലിം യൂത്ത് ലീഗ് വടക്കേകാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു. ഇഫ്താർ സംഗമം മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.എച്ച് സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹിർമാസ് വാഫി അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജാഫർ സാദിക്ക് മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കബീർ ഫൈസി ഇഫ്താർ സന്ദേശം നൽകി. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി റാഫി വൈലത്തൂർ, ബേബി മാലിക്, അബുദാബി കെഎംസിസി മണ്ഡലം വൈസ് പ്രസിഡന്റ് ഫഹദ് കല്ലൂർ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ശുഹൈബ്, എം.എസ്.എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നിഹാൽ നൗഷാദ്, ബിലാൽ ഫൈസി, ഐസിഎ അദ്ധ്യാപകൻ നസീബ് വാഫി, മിർസാൻ വൈലത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.
ഇഫ്താറിന് ശേഷം ലഹരിക്കെതിരെ പ്രതിരോധം തീർക്കുമെന്ന് യുവാക്കളും വിദ്യാർത്ഥികളുമടങ്ങിയ സംഘം പ്രതിജ്ഞയും ലിറ്റിൽ ക്ലബ് പ്രവർത്തകരുടെ ഫുട്ബോൾ മത്സരവും നടത്തി.