Sunday, March 30, 2025

ആഘോഷമായി ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയം 49-ാം വാർഷികം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 49-ാം വാർഷികം ആഘോഷിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം കെ.പി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കല്ലേക്കുളങ്ങര അച്യുതൻ കുട്ടി മാരാർ മുഖ്യാതിഥിയായി. ദേവസ്വം ഭരണസമിതി അംഗം സി മനോജ്, വേദ സംസ്കാരപഠനകേന്ദ്രം ഡയറക്ടർ ഡോ. പി നാരായണൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി. ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായവരെയും വിവിധ കലാവിഭാഗങ്ങളിൽ മികവ് തെളിയിച്ചവരെയും  ആദരിച്ചു. പ്രിൻസിപ്പാൾ ടി.വി ശിവദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ  പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments