കടപ്പുറം: മരണമടഞ്ഞ ക്ലബ്ബ് പ്രവർത്തകരായ ശരീഫ്, മനാഫ്, ഷമീർ എന്നിവരുടെ നാമധേയത്തിൽ കറുകമാട് കലാസാംസ്കാരിക വേദി ഇഫ്താർ സംഗമം നടത്തി. കറുകമാട് ഖത്തീബ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഉമ്മർ കറുകമാട്, ഹാരിസ് തൊട്ടാപ്പ് എന്നിവർക്ക് ചികിത്സാ ധനസഹായവും നൽകി. കറുകമാട് മദ്രസ വിദ്യാർത്ഥികളും നാട്ടുകാരും ക്ലബ്ബ് പ്രവർത്തകരും പങ്കെടുത്തു.