Wednesday, April 2, 2025

മഹാമണ്ഡലേശ്വർ പരംപൂജ്യ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന് ഗുരുവായൂരിൽ പൗരാവലിയുടെ  സ്വീകരണം

ഗുരുവായൂർ: കാളികാപീഠം ജുനഅഖാഡ കേരളത്തിൽ നിന്നുള്ള പ്രഥമ മഹാമണ്ഡലേശ്വർ പരംപൂജ്യ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്ഗുരുവായൂരിൽ പൗരാവലിയുടെ  സ്വീകരണം. മമ്മിയൂർ മഹാദേവക്ഷേത്ര  പരിസരത്ത് നിന്നും വാദ്യാഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ സ്വാമിജിയെ സ്വീകരിച്ച് മമ്മിയൂർ സായിമന്ദിരത്തിലെ സത്സംഗ വേദിയിലെത്തി. തുടർന്ന് നടന്ന സത്സംഗത്തിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ്  ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. സായി സഞ്ജീവിനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമിഹരിനാരായണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രയാഗ് രാജ് മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഭാഗ്യം സിദ്ധിച്ചവരെ സ്വാമിജിയുടെ കയ്യൊപ്പോടുകൂടിയ മംഗളപത്രം നൽകി ആദരിച്ചു. നിരവധി ഭക്തർ അദ്ദേഹത്തെ കണ്ട് നമസ്കരിച്ച്   അനുഗ്രഹം നേടി.   പൈതൃകം കോഡിനേറ്റർ അഡ്വ. രവിചങ്കത്ത്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ, മുൻ ചെയർമാൻ മോഹൻദാസ് ചേലനാട്ട്, ജിഎൻഎസ്എസ് കേരള പ്രസിഡന്റ്  ഐ.പി രാമചന്ദ്രൻ, കെ.കെ സുമേഷ് കുമാർ, പി.എസ് പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments