തൃശ്ശൂർ: തൃശൂരിൽ എം.ഡി.എം.എ വിൽപ്പന നടത്തിയതിന് നെടുപുഴ പോലീസിന്റെ പിടിയിലായ യുവാവ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. മനക്കൊടി സ്വദേശി ആൽവിൻ ആണ് തെളിവെടുപ്പിനിടെ ബാംഗ്ലൂരിൽ വെച്ച് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചയാണ് ഹോട്ടലിലെ മൂന്നാം നിലയിൽ നിന്നും പൈപ്പിലൂടെ ഊർന്നിറങ്ങി രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ആറിന് രാത്രിയിലാണ് നെടുപുഴയിലെ വാടകവീട്ടിൽ വെച്ച് 70 ഗ്രാമോളം എം.ഡി.എം.എയും, 4 കിലോയോളം കഞ്ചാവുമായി ആൽവിൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലാകുന്നത്. മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും എത്തിച്ചതിനാലാണ് ആൽവിനെ കസ്റ്റഡിയിൽ വാങ്ങി ബാംഗ്ലൂരിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോയത്. ആൽബിനെ പിടികൂടുന്നതിനായി തൃശ്ശൂർ പോലീസ് ബാംഗ്ലൂർ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കൂടാതെ തൃശ്ശൂരിലെ കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളും ആൽവിനെ പിടികൂടാനായി ബാംഗ്ലൂരിലേക്ക് തിരിച്ചു.