ചാവക്കാട്: സമ്പത്തിക വർഷ അവസാനത്തിന്റെയും, സമ്പത്തീക മാന്ദ്യത്തിന്റെയും പ്രത്യേക സാഹചര്യത്തിൽ, സമാശ്വാസ പദ്ധതി (ആംനെസ്റ്റി സ്കീം ) 2025 ജൂൺ 30 വരെ നീട്ടണമെന്ന് കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ചാവക്കാട് മേഖല വാർഷിക സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ജി.എസ്.ടി നിയമത്തിന്റെ പ്രാരംഭ ഘട്ടത്തിൽ നെറ്റ്‌വർക്കിലെ തകരാർ, നിയമത്തിൽ വന്നിട്ടുള്ള സുതാര്യത കുറവ്, പുതിയ നിയമവ്യവസ്ഥയുമായി വ്യാപാരികൾക്ക് വന്നിട്ടുള്ള അറിവില്ലായ്മ, തുടങ്ങി മനഃപൂർവമാല്ലാതെ വന്നിട്ടുള്ള തെറ്റുകൾക്ക്, ജി.എസ്.ടി വകുപ്പ് ചുമത്തിയിട്ടുള്ള നികുതി, പിഴ, പലിശ എന്നിവയിൽ നികുതി മാത്രം അടച്ചു, പിഴയും പലിശയും ഒഴിവാക്കി കൊണ്ടുള്ള സമാശ്വാസ പദ്ധതിയുടെ കാലാവുധി മാർച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് KTPA ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. കെ.ടി.പി.എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ സി.എ ബിജു വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഫ്രാൻസൺ മൈക്കിൾ, സ്റ്റേറ്റ് കൗൺസിലർ പി.ഡി സൈമൻ, ജില്ല വൈസ് പ്രസിഡന്റ് അഡ്വ. പി.എഫ് ജോയ്, പി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. കെ.ടി.പി.എ ചാവക്കാട് മേഘല പ്രസിഡന്റായി ബിജു വർഗീസിനേയും, സെക്രട്ടറി യായി റീമി അനിൽ മാത്യുവിനേയും തിരഞ്ഞെടുത്തു.