പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് ജനകീയസൂത്രണം 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി വാഴ കന്നുകൾ വിതരണം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു. നേന്ത്രൻ, ഞാലിപ്പൂവൻ, ഗ്രാൻഡ് നയൻ എന്നീ ഇനത്തിൽപ്പെട്ട 6250 കന്നുകളാണ് വിവിധ കൃഷിക്കാർക്ക് വിതരണം ചെയ്തത്. ഒരു ലക്ഷം രൂപയാണ് പദ്ധതി ചെലവ്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ വിശ്വനാഥൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ ശരീഫ കബീർ, ഷൈബ ദിനേശൻ, കൃഷി ഓഫീസർ ഗംഗാദത്തൻ എന്നിവർ പങ്കെടുത്തു.