Saturday, March 29, 2025

ഗുരുവായൂർ നഗരസഭയിൽ ശുചിത്വ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ മാലിന്യ മുക്ത നഗരസഭ പ്രഖ്യാപനത്തിന്റെ മുന്നോടിയായി ശുചിത്വ സംഗമം സംഘടിപ്പിച്ചു. ചൂൽപ്പുറം ബയോ പാർക്കിൽ നടന്ന ശുചിത്വ സംഗമം നവകേരളം കർമ്മപദ്ധതി കോഡിനേറ്റർ ഡോ. ടി.എൻ സീമ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പ്രഥമ സ്വരാജ് മാധ്യമ പുരസ്കാരം നേടിയ 24 ന്യൂസ് ചീഫ് റിപ്പോർട്ടർ സുർജിത്ത് അയ്യപ്പത്തിനെ ചടങ്ങിൽ സ്നേഹാദരം നൽകി ആദരിച്ചു. ഹരിത കർമ്മ സേനയ്ക്ക് ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളുടെയും വിതരണവും സുകൃതം സുന്ദരം ചുമർചിത്ര പ്രദർശനവും നടന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ സായിനാഥൻ, എ.എസ് മനോജ്, എ.എം ഷഫീർ, ബിന്ദു അജിത് കുമാർ ,വാർഡ് കൗൺസിലർ സിന്ധു ഉണ്ണി, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, ഐ.ആർ.ടി.സി കോഡിനേറ്റർ മനോജ്, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments