ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിൽ മുൻസിപ്പൽ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്കൊഴുക്കുന്നു. പരാതിയുമായി ബിജെപി രംഗത്ത്. ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ ബ്രന്മപുത്ര ലോഡ്ജിന് സമീപത്തെ മുൻസിപ്പൽ കെട്ടിടത്തിലാണ് സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം ഒഴുകി ഭക്തർക്കും വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമായത്. ശുചിത്വ നഗരം എന്ന് അവകാശപ്പെടുന്ന ഗുരുവായൂർ മുൻസിപ്പാലിറ്റിയുടെ സ്വന്തം കെട്ടിടത്തിൽ നിന്ന് തന്നെ ഒഴുകുന്ന മാലിന്യം പോലും മാറ്റാൻ കഴിയാത്ത നഗരസഭ ഭരണം ഗുരുവായൂരിന് തന്നെ നാണക്കേടാണെന്ന് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ആരോപിച്ചു. ബി.ജെ.പി കൗൺസിലർ ശോഭാ ഹരി നാരായണൻ, പാവറട്ടി മണ്ഡലം പ്രസിഡൻ്റ് എം.ആർ വിശ്വൻ, മനീഷ് കുളങ്ങര, പ്രസന്നൻ വലിയപറമ്പിൽ, പ്രദീപ് പണിക്കശ്ശേരി, ദീപക് തിരുവെങ്കിടം, മനോജ് പൊന്നുപറമ്പിൽ, കൃഷ്ണൻ നളന്ദ, ദിലീപ് ഘോഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.