ഗുരുവായൂർ: 34 വർഷത്തെ ഔദ്യോഗിക ജീവിതത്തിലെ സേവനത്തിന് ശേഷം ഗുരുവായൂർ നഗരസഭയിൽ നിന്നും ക്ലീൻസിറ്റി മാനേജരായി വിരമിക്കുന്ന കെ.എസ് ലക്ഷ്മണന് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ സ്നേഹാദരവ് നൽകി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി ബിജുലാൽ ആമുഖ പ്രസംഗം നടത്തി. നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് മുഖ്യാതിഥിയായി. സംസ്ഥാന ഉപദേശക സമിതി അംഗം ജി.കെ പ്രകാശ്, ജില്ല സെക്രട്ടറി വി ആർ സുകുമാർ, ജില്ല വർക്കിന്ദ് പ്രസിഡണ്ട് എൻ.കെ അശോക് കുമാർ, സംസ്ഥാന കമ്മറ്റി അംഗം പ്രേംരാജ് ചൂണ്ടലാത്ത്, സെക്രട്ടറി ഇൻ ചാർജ് രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.