പുന്നയൂർ: മന്ദലാംകുന്ന് യാസീൻ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം നടത്തി. അബുദുറഹ്‌മാൻ മുസ്‌ലിയാർ, രക്ഷാധികാരി സൈദലവി പടിഞ്ഞാറയിൽ എന്നിവർക്ക് കിറ്റ് നൽകി ഉദ്ഘടനം നിർവ്വഹിച്ചു. നവാസ് കിഴക്കൂട്ട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അക്ബർ അധ്യക്ഷദ വഹിച്ചു. മന്ദലാംകുന്ന് മഹല്ല് ഖത്തീബ് നിസാർ അഹ്സനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഹംസക്കുട്ടി, ലിയാകത്ത്, റ്റി കെ കാദർ, ബിനീഷ് വലിയകത്ത്, ശാഹുൽ, കഅബ്, അമീർ, അസറു, ജിനു എന്നിവർ നേതൃത്വം നൽകി. ട്രഷറർ സൈനുദ്ധീൻ നന്ദി പറഞ്ഞു.