ചാവക്കാട്: 2024-25 അധ്യയന വർഷത്തെ പ്രധാനപ്പെട്ട പാഠ്യപാഠ്യേതര മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിച്ച എം.ആർ.ആർ.എം ഹയർ സെക്കണ്ടറി സ്കൂൾ വാർഷിക പത്രം ‘ദ്യുതി’ പ്രകാശനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്റ്റാഫ് അംഗങ്ങളുടെ സാന്നിധ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ എം.ഡി ഷീബ, പ്രധാനാദ്ധ്യാപിക എം സന്ധ്യ എന്നിവർ എഡിറ്റർ എ.വി ശ്രീജയിൽ നിന്നും പത്രത്തിൻ്റെ കോപ്പി ഏറ്റുവാങ്ങി പ്രകാശനകർമ്മം നിർവഹിച്ചു.