കൊച്ചി: രാസലഹരിയുമായി പിടിയിലായ സംഭവത്തില്‍ പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ച പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം ചെങ്ങമനാട് സ്വദേശി അമീര്‍ സുഹൈല്‍ (പൂത്തിരി-25), കോട്ടയം നാട്ടകം സ്വദേശിനി സൂസിമോള്‍ എം സണ്ണി (തുമ്പിപ്പെണ്ണ്-26) എന്നിവരെയാണ് എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് – ഏഴാം കോടതി ശിക്ഷിച്ചത്.
2023 ഒക്ടോബര്‍ 13-ന് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു സമീപത്തുനിന്ന് രാത്രി പത്തുമണിയോടെയാണ് ഇവര്‍ പിടിയിലായത്. 350 ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു. എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. കാറില്‍ മയക്കുമരുന്ന് കൊണ്ടുവരുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറില്‍ നിന്ന് 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് പിടികൂടിയത്. കേസില്‍ ഒന്നും രണ്ടും പ്രതികളാണിവര്‍. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. മൂന്നും നാലും പ്രതികളെ വെറുതേ വിട്ടു. ഇവരുടെ സംഘത്തിലുള്ളവര്‍ എക്‌സൈസ് സംഘത്തെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി വി.പി.എം. സുരേഷ്ബാബുവാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോളി ജോര്‍ജ് ഹാജരായി.