പുന്നയൂർ: എസ്.എസ്.എഫ്, എസ്.വൈ.എസ് മന്നലാംകുന്ന് യൂണിറ്റ് റമദാൻ കിറ്റ് വിതരണം ചെയ്തു. മന്നലാംകുന്ന് മഹല്ലിലെ അർഹത പെട്ട കുടുംബങ്ങൾക്കാണ് കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകിയത്. കെ.എം.ജെ യൂണിറ്റ് പ്രസിഡന്റ് ഹുസൈൻ തണ്ണി തുറക്കൽ പ്രാർത്ഥന നടത്തി. ഖത്തർ ഐ.സി.എഫ് മെമ്പർ കാസിം കരിയാടൻ ഉദ്ഘാടനം ചെയ്തു. ഗഫൂർ കിഴക്കൂട്ട്, ഷെമീർ കൊന്നമാക്കൽ, ഷുക്കൂർ കരിയാടൻ, നിയാസ് കൂളിയാട്ട്, സുൽത്താൻ മന്ദലാംകുന്ന്, ഷാഹിദ്, ഫയാസ് എന്നിവർ നേതൃത്വം നൽകി.