വടക്കേക്കാട്: ഡി.വൈ.എഫ്.ഐ വടക്കേകാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ “വേണ്ട ലഹരിയും വേണ്ട ഹിംസയും” എന്ന സന്ദേശം ഉയർത്തി ഇഫ്താർ വിരുന്നൊരുക്കി. വടക്കേകാട് നാലാം കല്ലിൽ നടന്ന ഇഫ്താർ വിരുന്നിന് സെക്രട്ടറി ഇ.വി ജിതിൻ, പ്രസിഡൻ്റ് ടി.ജെ അഖിൽ,നിഷാം മാരാത്ത്, പി.സി അഖിൽ, രജിഷ്, അഖിൽ ജോൺസൻ, അമൽ, റിഷിക പ്രമോദ് എന്നിവർ നേതൃത്വം നൽകി.