ചാവക്കാട്: ബീച്ച് എംപവർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. വാഹിദ് ബീച്ച് ലഹരിവിരുദ്ധ സന്ദേശം നൽകി. ക്ലബ് പ്രസിഡണ്ട് റാഷിദ് മടപ്പെൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.എം ഷൗക്കത്ത് സ്വാഗതം പറഞ്ഞു. ക്ലബ് മെമ്പർ മാരായ ഹനീഫ റഫീദ്, ഫസൽ ബീച്ച് എന്നിവർ നേതൃത്വം നൽകി. തുടർന്ന് 50 ഓളം കുടുംബങ്ങൾക്ക് നമസ്കാര കുപ്പായം വിതരണം ചെയ്തു.