കടപ്പുറം: ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് വൈസ്പ്രസിഡൻ്റ് കെ.എം ഇബ്രാഹിം ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ നാസർ, ആച്ചി ബാബു, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പൊറ്റയിൽ മുംതാസ്, പഞ്ചായത്ത് മുൻ മെമ്പർ ടി.കെ. മുബാറക്ക്, ഒ.ഐ.സി.സി നേതാവ് മുസ്തഫ അണ്ടത്തോട്, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഷാലിമ സുബൈർ, സി.എസ് മുരളി, എ.എം മുഹമ്മദാലി അഞ്ചങ്ങാടി, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ റഫീക് അറക്കൽ, അബ്ദുൽ അസീസ് ചാലിൽ, നവീൻ മുണ്ടൻ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ പി.സി മുഹമ്മദ് കോയ സ്വാഗതവും അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.
മണ്ഡലം ഭരവാഹികളായ വലീദ് തെരുവത്ത്, ആച്ചി അബ്ദു, റഫീക് കറുകമാട്, അസീസ് വല്ലങ്കി, വേണു തൊട്ടാപ്പ്, മുഹമ്മദുണ്ണി, ഫൈസൽ പുതിയങ്ങാടി, ഷാഹുൽ കുന്നത്ത്, ഹസീന, സക്കീന വട്ടേക്കാട്, കൊച്ചനിക്ക, പ്രഭാകരൻ, ബീരാൻ, ജലീൽ, ഇസ്മായിൽ, സുരൻ, ഹുസൈൻ, വേണു, ഷിയാസ് പണ്ടാരി, മുണ്ടൻ സുധീർ, ഷിജിത്ത്, മുസ്തഫ, ഗഫൂർ, രവി, അലീമോൻ, സുനി, ദിനേശ് അഞ്ചങ്ങാടി എന്നിവർ നേതൃത്വം നൽകി.