Saturday, March 29, 2025

ബ്രസീലിനെ നിലംപരിശാക്കി അർജൻ്റീന;വിജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്

ബ്യൂണസ് ഐറിസ്: ആരാധകരെ ആവേശത്തിലാക്കി ഫുട്ബോളിലെ ബദ്ധവൈരികളായ അര്‍ജന്റീനയും ബ്രസീലും ഒരിക്കല്‍കൂടി ഏറ്റുമുട്ടിയപ്പോള്‍ മഞ്ഞപ്പടയ്ക്ക് നിരാശ. മെസ്സിയില്ലാതെ ഇറങ്ങിയ ലോകചാമ്പ്യന്മാര്‍ക്ക് മുന്നില്‍ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് ബ്രസീല്‍ തകര്‍ന്നടിഞ്ഞു. ബ്രസീലില്‍ നെയ്മറും ഇല്ലായിരുന്നു.

https://twitter.com/RoyNemer/status/1904709569588113743

ബ്രസീലിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു മത്സരമായിരുന്നു ഇന്നത്തേത്. മത്സരത്തിന്റെ ആദ്യ നാല് മിനിറ്റിനുള്ളില്‍ തന്നെ അര്‍ജന്റീന ലീഡ് നേടി, അതിനുശേഷം മത്സരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ലോകചാമ്പ്യന്മാരിലായിരുന്നു. ഏതാണ്ട് ഏകപക്ഷീയമെന്ന് പറയാവുന്ന മത്സരമാണ് കാണികള്‍ക്ക് അര്‍ജന്റീന സമ്മാനിച്ചത്.

https://twitter.com/RoyNemer/status/1904699404415623180

നാലാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വരെസ് ആണ് അര്‍ജന്റീനയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 12-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് അടുത്തവെടിപ്പൊട്ടിച്ചു. ഇതിനിടെ 27-ാം മിനിറ്റില്‍ മാത്യൂസ് കുന്‍ഹയിലൂടെ ബ്രസീല്‍ ഒരുഗോള്‍ മടക്കി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുംമുമ്പായി 37-ാംമിനിറ്റില്‍ അലെക്‌സിസ് മാക് അലിസ്റ്റര്‍ അര്‍ജന്റീനയുടെ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. ജുലിയാനോ സിമിയോനെയാണ് 71-ാം മിനിറ്റില്‍ ഗോള്‍പട്ടിക തികച്ചത്. രണ്ടാം പകുതിയില്‍ തിയാഗോ അല്‍മാഡയ്ക്ക് പകരമായിട്ടാണ് ഗ്യുലിയാനോ സിമിയോനെയെ സ്‌കലോണി കളത്തിലിറക്കിയത്. അര്‍ജന്റീനയ്ക്കായുള്ള താരത്തിന്റെ ആദ്യ ഗോള്‍കൂടിയായിരുന്നു ഇത്.

https://twitter.com/RoyNemer/status/1904699151524249884

ലോകകപ്പിന്റെ തെക്കേ അമേരിക്കന്‍ യോഗ്യതാറൗണ്ടിലാണ് അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ എത്തിയത്. മത്സരം അവസാനിക്കുംമുമ്പ് തന്നെ അര്‍ജന്റീന 2026-ലെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. യുറോഗ്വായ്-ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്. ബ്രസീലിനെ ഗോള്‍മഴയില്‍ മുക്കുകയും ചെയ്തതോടെ രാജകീയമായി തന്നെ ലോകചാമ്പ്യന്മാര്‍ 2026-ലേക്ക് പ്രവേശനംനേടിക്കഴിഞ്ഞു. ലോകകപ്പ് യോഗ്യതയ്ക്കായി ബ്രസീലിന് ഇനിയും ഒരുപാട് ദൂരംതാണ്ടേണ്ടി വരും.

https://twitter.com/RoyNemer/status/1904698962549887422
RELATED ARTICLES
- Advertisment -

Most Popular

Recent Comments