ഗുരുവായൂർ: ഗുരുവായൂർ സുവിതം ഫൗണ്ടേഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. മമ്മിയൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഗമം ലഫ്. കേണൽ പി.എൻ ശാന്തമ്മ ഉദ്ഘാടനം ചെയ്തു. സുവിതം പ്രസിഡൻ്റ് പി.കെ സരസ്വതി അമ്മ അധ്യക്ഷത വഹിച്ചു. നൂറോളം അമ്മമാർക്ക് പെൻഷനും വസ്ത്രങ്ങളും വിഷു കൈനീട്ടവും നൽകി. കൗൺസിലർ രേണുക ശങ്കർ, മാധ്യമ പ്രവർത്തകൻ ലിജിത്ത് തരകൻ, സിസ്റ്റർ റോസ്ലിൻ, ബാലൻ വാറണാട്ട്, സുവിതം സെക്രട്ടറി വരുണൻ കൊപ്പര, വി.സി മോത്തിലാൽ, മാർട്ടിൻ ആൻ്റണി, സീമ നിലേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിജയലക്ഷ്മി രാമൻകുട്ടി മേനോനെ ആദരിച്ചു. സി.വി ആൻ്റണി അനുസ്മരണവും സ്നേഹ വിരുന്നും ഉണ്ടായി. കെ.പി കരുണാകരൻ, എം.പി ശങ്കരനാരായണൻ, ഇന്ദിര കരുണാകരൻ, എ.കെ ദിവാകരൻ, സി.എ ആന്റോ, എം.എൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.