Wednesday, March 26, 2025

ലഹരിയുപയോഗം വിലക്കി; മകനും പെൺസുഹൃത്തും ചേർന്ന് അമ്മയെ മർദ്ദിച്ചു

തിരുവനന്തപുരം: ലഹരിയുപയോഗിക്കുന്നതു വിലക്കിയ അമ്മയെ മർദിച്ച മകനും പെൺസുഹൃത്തും അറസ്റ്റിൽ. വിതുര മേമല സ്വദേശിയും കെട്ടിടനിർമാണത്തൊഴിലാളിയുമായ അനൂപ് (23), പത്തനംതിട്ട സ്വദേശിയായ സംഗീതാദാസ്(19) എന്നിവരാണ് പിടിയിലായത്.
അനൂപിന്റെ അമ്മ മേഴ്സി(57)ക്കാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. അക്രമികൾ മേഴ്സിയെ വീട്ടിൽനിന്നു വലിച്ചിഴച്ച് റോഡിലിട്ടശേഷം മർദിച്ചെന്നും വസ്ത്രങ്ങൾ വലിച്ചുകീറിയെന്നുമാണ് കേസ്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments