ദുബായ്: എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മയായ എനോറ-യു.എ.ഇയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. ദുബായ് അൽ ഖുസൈസിലെ അൽ ബുസ്താൻ സെന്ററിൽ വെച്ച് നടന്ന സംഗമത്തിൽ മൂന്നൂറിലധികം എടക്കഴിയൂർ നിവാസികള്‍ കുടുംബസമേതം പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും സംഘാടന വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. ഇഫ്താറിനോടനുബന്ധിച്ചു നടന്ന സ്നേഹ സംഗമത്തിന് അതിഥികളായെത്തിയ ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജ്മെന്‍റ് കമ്മിറ്റി അംഗം അബൂബക്കർ, മറ്റു പ്രാദേശിക സംഘടനകളുടെ ഭാരവാഹികളായ അഭിരാജ്, ഡോ. റെന്‍ഷി രഞ്ജിത്ത് എന്നിവർ ആശംസകളർപ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുൽ കാദർ എം.വി, പ്രസിഡണ്ട് ഷാജി എം അലി, സെക്രട്ടറി മനാഫ് പാറയില്‍, ഉപദേശകസമിതി അംഗം റസാക്ക് അമ്പലത്ത് എന്നിവര്‍ സംസാരിച്ചു. എനോറയുടെ മെമ്പര്‍ഷിപ്പ് പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം എനോറ – യു.എ.ഇ യുടെ സ്ഥാപകാംഗവും പ്രഥമ പ്രസിഡന്റുമായ റസാഖ് അമ്പലത്തിനു നല്‍കികൊണ്ട് പ്രസിഡന്റ് ഷാജി എം അലി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഏപ്രില്‍ 20ന് എനോറ ദുബൈയില്‍ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണിവലിനെ കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തുകൊണ്ട് സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ ജലീല്‍ വിശദീകരിച്ചു. ട്രഷറർ സുബിൻ മത്രംകോട്ട് നന്ദി പറഞ്ഞു.
