പുന്നയൂർ: ‘ഹരിത’ വനിതാ കൂട്ടായ്മ അകലാട് യൂണിറ്റിന്റെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം ചെയ്തു. ഹരിത ചെയർമാൻ കെ.കെ ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാമ്പത്തികമായ കാര്യങ്ങളിൽ കൂടുതൽ കരുത്തോടെ സ്ത്രീകളെ സജ്ജരാക്കാൻ കൂടുതൽ ‘ഹരിത’ യൂണിറ്റുകൾ രൂപീകരിച്ചു പ്രവർത്തനമാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് കൂടുതൽ സൂക്ഷ്മതയും കരുതലും അനിവാര്യമാണ്. ബാങ്കുകളുമായും മറ്റുസാമ്പത്തിക ഇടപാട് സ്ഥാപനങ്ങളുമായും അതീവ ജാഗ്രതയോടെ മാത്രമേ ബന്ധപ്പെടാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾക്കാവശ്യമായി വരുന്ന കൊച്ചു കൊച്ചു വായ്പ്പകൾക്ക് പലിശ രഹിതമായ “ഹരിത” സംവിധാനം പ്രയോചനകരമാണ്. പലിശ നൽകി നിങ്ങളെ വലിയ കടബാധ്യതകളിലേക്ക് തള്ളി വിടാതെ നിങ്ങളുടെ ചെറിയ ചെറിയ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്ന “ഹരിത” നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് അദ്ദേഹം അംഗങ്ങളെ ഓർമിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് സൽമ അധ്യക്ഷത വഹിച്ചു. സീനത്ത് ഷംസു, കെ.സി ശംസുദ്ധീൻ, മൊയ്‌ദീൻ കുട്ടി എന്നിവർ സംസാരിച്ചു.