ചാവക്കാട്: കർഷക സംഘം മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേബി റോഡ് വെസ്റ്റ് പ്രദേശത്ത് സംയോജിത കൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജാ പ്രശാന്ത് ഉത്ഘാടനം ചെയ്തു. കെ.വി ശശി അധ്യക്ഷത വഹിച്ചു. എം.ആർ രാധാകൃഷ്ണൻ, എ.എ മഹേന്ദൻ, കരിമ്പൻ സന്തോഷ്, കെ.പി രഞ്ജിത്ത് കുമാർ, രാമദാസ് കുന്നത്ത്, കൗൺസിലർമാരായ ഗിരിജ പ്രസാദ്, ഉമ്മു ഹുസൈൻ, സി.ഡി.എസ് ചെയർപേഴ്സൻ ജീന രാജീവ് എന്നിവർ സംസാരിച്ചു.