പുന്നയൂർക്കുളം: കൗക്കാനപ്പെട്ടി കൈരളി ഗ്രാമീണ വായനശാലക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടി പറമ്പിൽ അധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ മാസ്റ്റർ, വായനശാല പ്രസിഡണ്ട് ടി.എ മുസ്തഫ, സജയൻ, സുധ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിജു പള്ളിക്കര സ്വാഗതവും വായനശാല സെക്രട്ടറി ബൈജു വാഴപ്പള്ളി നന്ദിയും പറഞ്ഞു. 15 ലക്ഷം രൂപ ചിലവഴിച്ചാ ണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 3000 രൂപ പ്രകാരം 100 പേരെ ലൈഫ് മെമ്പർമാരെ ഉൾപെടുത്തി ഒരു ലക്ഷം രൂപ നിരക്കിൽ മൂന്ന് സെന്റ് സ്ഥലം വാങ്ങിച്ചത്. എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.