പുന്നയൂർ: അകലാട് ബദർ പള്ളി വി വൺ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്‌താർ സംഗമം നടത്തി. മത- രാഷ്ട്രീയ- സാമൂഹ്യ- സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് മുഹമ്മദ് അനസ്, അഷ്‌കർ കൂളിയാട്ട്, ഫാറൂഖ് കുന്നമ്പത്ത്, നൗഷാദ് ആലത്തയിൽ, അൻഷാദ് കണ്ടാണത്ത്, എം.എൽ ഷെജീർ, മജീദ്, സൈനുദ്ധീൻ കുന്നമ്പത്ത്, ഷബീർ എന്നിവർ നേതൃത്വം നൽകി.