പുന്നയൂർക്കുളം: പ്രോഗ്രസ്സ് ഓഫ് അണ്ടത്തോടിൻ്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. മത- രാഷ്ട്രീയ- സാമൂഹ്യ- സാംസ്ക്കാരിക രംഗത്തെ പ്രമുഖരും സ്ത്രീകളും കുട്ടികളും സാധാരണക്കാരും സംഗത്തിൽ പങ്കെടുത്തു. ഉസ്മാൻ ആനൊടിയിൽ, കെ.എം ഷാഹു, എം.എം ജബ്ബാർ, കെ.സി.എം ബാദുഷ, സി.എസ് മുഹമ്മദ് ശിബിലി, പി.എം ബാദുഷ, അഷ്ക്കർ സാഫ് എന്നിവർ നേതൃത്വം നൽകി.