ചാവക്കാട്: ചാവക്കാട് നഗരസഭ ഒന്നാം വാർഡിൽ പുതുതായി നിർമ്മിച്ച രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു. 21 ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ടു റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്. റോഡുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് അധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.വി മുഹമ്മദ് അൻവർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, നഗരസഭ കൗൺസിലർ എം.ആർ രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ ഉമ്മു റഹ്മത്ത് എന്നിവർ സംസാരിച്ചു.