Monday, March 24, 2025

കുഴിങ്ങരയിലെ പോലീസ് അതിക്രമം; പ്രതിഷേധവുമായി യൂത്ത് ലീഗ്

പുന്നയൂർ: കുഴിങ്ങരയിലെ സി.എച്ച് ക്ലബ്ബിൽ കയറി അതിക്രമം കാണിക്കുകയും നിരപരാധികളായ യുവാക്കളെ മർദ്ദിക്കുകയും ചെയ്ത വടക്കേക്കാട് പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ്  ഗുരുവായൂർ മണ്ഡലം കമ്മിറ്റി. തറാവീഹ് നിസ്കാരത്തിന് ശേഷം ക്ലബ്ബിൽ എത്തിയ യുവാക്കളെ യാതൊരു കാരണവുമില്ലാതെ ക്രൂരമായി മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും നിയമ സംരക്ഷകരാകേണ്ടവർ തന്നെ നിയമലംഘകരാകുമ്പോൾ അത് ജനാധിപത്യത്തിനുമെതിരായ വെല്ലുവിളിയാണെന്നും മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി.ആർ ഇബ്രാഹിം, ജനറൽ സെക്രട്ടറി കെബീർ ഫൈസി അകലാട് എന്നിവർ പറഞ്ഞു. ഇത്തരം പൊലീസ് അതിക്രമങ്ങൾ ഒരിക്കലും അനുവദിക്കാനാകില്ല. ഉത്തരവാദികളായ പോലീസുകാർക്കെതിരെ ഉടൻ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും നീതി ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മർദ്ദനത്തിന് ഇരയായവരുടെ നിയമ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയ പോലീസുകാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാതെ പിന്മാറില്ലെന്നും യൂത്ത് ലീഗ് നേതാക്കൾ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments