ചാവക്കാട്: ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ചാവക്കാട് കോടതി യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂനിയർ അഭിഭാഷകർക്കായി ലീഗൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ജസ്റ്റിസ് എൻ നഗരേഷ് ഉദ്ഘാടനം ചെയ്തു. ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ടി.എസ് അജിത് അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് എബ്രഹാം മാത്യു, ഡോ.പി സന്തോഷ്കുമാർ എന്നിവർ വിവിധ നിയമ വിഷയങ്ങളിൽ ക്ലാസെടുത്തു. അംമ്പത് വർഷം പ്രാക്ടിസ് പൂർത്തീകരിച്ച അഡ്വ പി.പി വിശ്വംഭരൻ, ഗോപിനാഥ പൈ, സി.കെ പവിത്രൻ, സി.ഐ ബാബു, സി ധനലക്ഷ്മി, ടി.ആർ വൈദ്യനാഥൻ എന്നിവരെ ആദരിച്ചു. അഡ്വ.സി രാജഗോപാൽ, അഡ്വ. ജോബി ഡേവിഡ്, അഡ്വ.എൻ.കെ ആരിഫ്, അഡ്വ. ജോജോ ജേക്കബ്, അഡ്വ മുഹമ്മദ് ബഷീർ, അഡ്വ. പി ജയശ്രീ, ജൂലി ജോർജ്, കെ.കെ ജെനിയ എന്നിവർ സംസാരിച്ചു.