ഗുരുവായൂർ: ജീവ ഗുരുവായൂർ പ്രകൃതി ദത്ത ഭക്ഷണവുമായി ഇഫ്താർ സംഗമം നടത്തി. ഗുരുവായൂർ ഐ.എം.എ ഹാളിൽ നടന്ന ഇഫ്താർ സംഗമം തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡയറക്ടർ ഡോ. പി.എ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജീവ പ്രസിഡന്റ് സുലോചന ടീച്ചർ അധ്യക്ഷത വഹിച്ചു. അഡ്വ. രവി ചങ്കത്ത് ആമുഖ പ്രഭാഷണം നടത്തി. ഹുസൈൻ ഗുരുവായൂർ മുഖ്യ പ്രഭാഷണവും നോമ്പ് തുറ സന്ദേശവും നൽകി. പി.ഐ സൈമൺ മാസ്റ്റർ, കെ.യു കാർത്തികേയൻ, ആലക്കൽ രാധാകൃഷ്ണൻ, ബഷീർ വീട്ടു പച്ച, ഹൈദർ അലി പാലുവായ് എന്നിവർ സന്ദേശം നൽകി. സെക്രട്ടറി പി ശിവദാസൻ സ്വാഗതവും അസ്‌കർ കൊളമ്പോ നന്ദിയും പറഞ്ഞു. പ്രകൃതി ദത്തമായ രോഗം വരാത്ത എണ്ണയും മുളകും ഉപയോഗിക്കാത്ത രുചികരമായ ബിരിയാണിയായിരുന്നു ഇഫ്താർ വിരുന്നിന്റെ പ്രധാന വിഭവം.