Monday, March 24, 2025

ക്യാപ്റ്റൻ ലക്ഷ്മി സേഗാൾ കാരുണ്യ കേന്ദ്രം വലപ്പാട് മേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു

വാടാനപ്പള്ളി: സി.പി.എം നാട്ടിക ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ക്യാപ്റ്റൻ ലക്ഷ്മി സേഗാൾ കാരുണ്യ കേന്ദ്രം വലപ്പാട് മേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. സി.പി.എം വലപ്പാട് ലോക്കൽ കമ്മറ്റി സെക്രട്ടറി ഇ.കെ തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വലപ്പാട് സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന മെഡിക്കൽ ഉപകരണങ്ങൾ സി.പി.എം നാട്ടിക ഏരിയ കമ്മറ്റി സെക്രട്ടറി എം.എ ഹാരിസ് ബാബു ഏറ്റുവാങ്ങി. കൂടത്ത് കണ്ണനു വേണ്ടി അമ്മ തങ്കമണിക്ക്  ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എം അഹമ്മദ് വീൽ ചെയർ കൈമാറി. പാലക്കാട് ഹെൽത്ത് സർവ്വീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. രോഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്ൺ മഞ്ജുള അരുണൻ, തളിക്കുളം ബ്ലോക്ക് പ്രസിഡണ്ട് കെ.സി പ്രസാദ്, വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മല്ലികാ ദേവൻ, സി.പി.എം ഏരിയ കമ്മറ്റി അംഗങ്ങളായ കെ.എ വിശ്വംഭരൻ മാസ്റ്റർ, വി.ആർ ബാബു, 

സുരേഷ് മഠത്തിൽ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി.എസ്  മധുസൂദനൻ, ക്യാപ്റ്റൻ ലക്ഷ്മി സേഗാൾ കാരുണ്യ കേന്ദ്രം ചെയർമാൻ ജ്യോതി ബസു, ട്രഷറർ പ്രേംകുമാർ കാരയിൽ, കോ ഓർഡിനേറ്റർമാരായ ഷൈലജ ജയലാൽ, പി.കെ മോഹനൻ മാസ്റ്റർ, വി.എസ് സുരജ്,  എന്നിവർ സംസാരിച്ചു. ക്യാപ്റ്റൻ ലക്ഷ്മി സേഗാൾ കാരുണ്യ കേന്ദ്രം രക്ഷാധികാരി രാജിഷ ശിവജി സ്വാഗതവും കൺവീനർ സി.ആർ ഷൈൻ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments