ചാവക്കാട്: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു തിരുവത്ര മേഖല സമ്മേളനം സമാപിച്ചു. തിരുവത്ര കമ്മ്യൂണിറ്റി ഹാളിൽ നടന്ന മേഖല സമ്മേളനം നിർമ്മാണ തൊഴിലാളി യൂണിയൻ ചാവക്കാട് ഏരിയ പ്രസിഡണ്ട് കെ.പി വിനോദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് പി.ഡി ജയരാജൻ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.എച്ച് സലാം, യൂണിയൻ ഏരിയ സെക്രട്ടറി കെ.ആർ ആനന്ദൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.എം ഹനീഫ, പി.പി രണദേവ്, പ്രിയ മനോഹരൻ, കൗൺസിലർമാരായ ഉമ്മു റഹ്മത്ത്, ശ്രീജി സുഭാഷ്, കെ.എ ശശിധരൻ എന്നിവർ സംസാരിച്ചു. സമ്മേളനം 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി കെ ശശിധരൻ (സെക്രട്ടറി), ടി.എം ഷെഫീക്ക് (പ്രസിഡണ്ട്), പി.ടി ജയരാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.