ഗുരുവായൂർ: നാട് മുടിക്കുന്ന ലഹരിയുടെ വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവിന്റെ പ്രതിരോധം സംഘടിപ്പിച്ചു. ഗുരുവായൂർ കിഴക്കേ നട സി.ഐ.ടി.യു ഓഫീസിന് മുന്നിൽ സി.ഐ.ടി.യു ചാവക്കാട് ഏരിയ വൈസ് പ്രസിഡന്റ് ഉണ്ണി വാറണാട്ട് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ഇക്ബാൽ, സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് ഗുരുവായൂർ, ജില്ല കമ്മിറ്റി അംഗം എസ് സോമൻ, സരള സോമൻ, കെ.എ രഘു, പി.ജി കണ്ണൻ എന്നിവർ നേതൃത്വം നൽകി.