വടക്കേകാട്: വടക്കേക്കാട് പഞ്ചായത്തിൽ കൊച്ചന്നൂർ കുളത്തിൻ്റെ നിർമ്മാണോദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്തും പഞ്ചായത്തും ചേർന്ന് 51,24,500 രൂപ വകയിരുത്തി നിർമിക്കുന്ന കുളത്തിൻ്റെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ നബീൽ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തെക്കുമുറി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. വാർഡ് മെമ്പർ ശ്രീധരൻ മാക്കാലിക്കൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുൻ പ്രസിഡന്റ് ഫസലുൽ അലി സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ നിമിഷ വി കൃഷ്ണൻ, യു.എം കുഞ്ഞിമുഹമ്മദ്, അഷറഫ് പൂമുഖം തുടങ്ങിയവർ പങ്കെടുത്തു. ഫർസിൻ കൊച്ചന്നൂർ നന്ദി പറഞ്ഞു.