ഗുരുവായൂർ: സി.പി.ഐ പൂക്കോട് ലോക്കൽ സമ്മേളനത്തിന് തുടക്കം. തമ്പുരാൻ പടിയിൽ നടന്ന പൊതുയോഗം സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗം വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അനിഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ.പി മുഹമ്മദ് ബഷീർ, ജില്ല കമ്മറ്റി അംഗം സി.വി ശ്രീനിവാസൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ രാജേശ്വരൻ,മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഗീതാ രാജൻ, മണ്ഡലം കമ്മറ്റി അംഗം അഭിലാഷ് വി ചന്ദ്രൻ എന്നിവർ സംസാരിച്ചു കോട്ടപ്പടി സെൻ്ററിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പ്രകടനത്തിന് ശേഷമാണ് പൊതുയോഗം ആരംഭിച്ചത്. ലോക്കൽ സെക്രട്ടറി കെ.കെ ജോതിരാജ് സ്വാഗതവും പി.കെ രാജിവ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഇ.എം സതീശൻ ഉദ്ഘാടനം ചെയ്യും.