കടപ്പുറം: കടപ്പുറം പഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച രണ്ടുലക്ഷം രൂപ വിനിയോഗിച്ച് പഞ്ചായത്തിലെ 54 വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാലിഹാ ഷൗക്കത്ത് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചനാ മൂക്കൻ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വി.പി മൻസൂർ അലി, ശുഭാ ജയൻ, വാർഡ് മെമ്പർ എ.വി അബ്ദുൾ ഗഫൂർ, മെമ്പർമാരായ റാഹിലാ വഹാബ്, സമീറാ ശരീഫ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ മിഥുല എന്നിവർ സംസാരിച്ചു.