ചാവക്കാട്: ചാവക്കാട് നഗരസഭ പരിധിയിലെ പട്ടികജാതി ഗുണഭോക്താക്കൾക്ക് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വാദ്യോപകരണങ്ങളും പി.വി.സി വാട്ടർ ടാങ്കും വിതരണം ചെയ്തു. കൂടാതെ വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം നടത്തി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം സ്വാഗതം പറഞ്ഞു. നഗരസഭ കുടുംബശ്രീ മെമ്പർ സെക്രട്ടറി എ.വി സംഗീത പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.വി മുഹമ്മദ് അൻവർ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ എന്നിവർ സംസാരിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് നന്ദി പറഞ്ഞു. 5 അംഗങ്ങൾക്ക് വാദ്യോപകരണങ്ങളും, 10 അംഗങ്ങൾക്ക് പി.വി.സി വാട്ടർ ടാങ്കും, 21 വിദ്യാർത്ഥികൾക്ക് മേശയും കസേരയുമാണ് വിതരണം ചെയ്തത്.