മനാമ: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റ്-2025 സംഘടിപ്പിച്ചു. കുടുംബ സംഗമവും നടന്നു. അദ്ലിയായിലുള്ള ബാൻ താങ് സായി റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ നിരവധി സാമൂഹിക പ്രവർത്തകർ പങ്കെടുത്തു. കൂടാതെ നൂറുകണക്കിന് പ്രവർത്തകരും കുടുംബങ്ങളും പങ്കാളികളായി. പ്രസിഡന്റ് ഷുഹൈബ് തിരുവത്ര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജീർ കറുകമാട് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷാജഹാൻ റിവർ വെസ്റ്റ് നന്ദി പറഞ്ഞു. കേരള സമാജം മുൻ സെക്രട്ടറി വീരമണി, ബഹ്‌റിനിലെ മുതിർന്ന സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, മാറ്റ് തൃശൂർ പ്രസിഡന്റ് ഗഫൂർ കൈമംഗലം, സംഘടന മുൻ പ്രസിഡന്റ് ഫിറോസ് തിരുവത്ര, ബഹ്‌റൈൻ മലയാളി സെയിൽസ്മെൻ അസോസിയേഷൻ ഭാരവാഹി ആരിഫ് പോർകളം, നവ കേരള പ്രധിനിധി സുഹൈൽ ചാവക്കാട്, ഗ്ലോബൽ കൺവീനർ യുസുഫ് അലി എന്നിവർ സംസാരിച്ചു. അബ്ദുൽ ഗഫൂർ കരുവാൻപോയിൽ റമദാൻ സന്ദേശം നൽകി. നൗഷാദ് അമാനത്ത്, ശാഹുൽ ഹമീദ്, സിറാജ്, അഭിലാഷ്, ഷമീർ, ഷഫീഖ്, ജാഫർ, റാഫി ഗുരുവായൂർ, ഗണേഷ്, റാഫി ചാവക്കാട്, വിജയൻ, അബ്ദുൽ റാഫി, നിഷിൽ, സമദ് ചാവക്കാട്, യൂസുഫ്, ഹിഷാം, ഷാജഹാൻ, ഷുഹൈബ്, ഷിബു, ഫൈസൽ എന്നിവർ നേതൃത്വം നൽകി.