ഗുരുവായൂർ: ഗുരുവായൂർ നഗരത്തിൽ ലോട്ടറി വിൽപ്പന നടത്തി പെരുന്തട്ട ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചുവരവെ വയോധികൻ മരിച്ചു. ആലുവ ബാങ്ക് ജംഗ്ഷൻ സ്വദേശിയെന്ന് കരുതുന്ന ശ്രീധരനാ(72)ണ് മരിച്ചത്. താമസിച്ചിരുന്ന സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഗുരുവായൂർ ടെമ്പിൾ പോലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളുടെ ബന്ധുക്കളെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെക്കാണുന്ന നമ്പറുകളിൽ അറിയിക്കണം. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ – 0487 2556362, സബ് ഇൻസ്പെക്ടർ ബിന്ദു രാജ് – 9526538694