Tuesday, March 25, 2025

കോൺഗ്രസ് ഗുരുവായൂർ മണ്ഡലം 23-ാം വാർഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

ഗുരുവായൂർ: 23-ാം വാർഡ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും ഡി.കെ.ടി.എഫ് ജില്ല പ്രസിഡന്റായി തിരഞ്ഞെടുത്ത കെ.പി.എ റഷീദിന് സ്വീകരണവും സംഘടിപ്പിച്ചു. നെന്മിനി മഹാത്മാഗാന്ധി കോളനിയിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രിയ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒ അബ്ദുറഹിമാൻകുട്ടി മുഖ്യാതിഥിയായി. കൗൺസിലർമാരായ കെ.പി ഉദയൻ,  രേണുക ശങ്കർ, സി.എസ് സൂരജ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.വി ഷാനവാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ മണികണ്ഠൻ , വാർഡ് പ്രസിഡന്റ് കൃഷ്ണദാസ്, ഷൈലജ ദേവൻ, പ്രതീഷ്,സുബൈർ, പി.ആർ പ്രകാശൻ, മിഥുൻ പൂക്കൈതക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് ഇഫ്താർ വിരുന്നും നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments