കടപ്പുറം: തൊട്ടാപ്പ് ബദരിയ മസ്ജിദിന്റെ ഭണ്ഡാരം പൊളിച്ച് പണം കവർന്നു. ഇന്ന് വൈകിട്ട് ഭണ്ഡാരം തുറന്ന് പണമെടുക്കാൻ കമ്മിറ്റി ഭാരവാഹികൾ എത്തിയപ്പോഴാണ് ഭണ്ഡാരത്തിൻ്റെ പൂട്ട് പൊളിച്ചു നിലയിൽ കണ്ടത്. ഇതോടെ ഭാരവാഹികൾ വിവരം ചാവക്കാട് പോലീസിൽ അറിയിച്ചു. കഴിഞ്ഞദിവസം പുലർച്ചെ ആശുപത്രി പടിയിൽ ആറങ്ങാടി ഉപ്പാപ്പ ജാറത്തിൻ്റെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമം നടന്നിരുന്നു.