ഗുരുവായൂർ: ഇവൻ്റ്സ് വർക്കേഴ്സ് മേഖലയിലെ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവൻ്റ്സ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന് നിവേദനം നൽകി. തൊഴിലിടങ്ങളിൽ നേരിടുന്ന പ്രധാന പ്രശ്നമായ ഓഡിറ്റോറിയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾ പരിഹരിക്കണമെന്നും അവിടെ ലഭ്യമാകുന്ന സേവനങ്ങളും നിബന്ധനകളും ബുക്ക് ചെയ്യാൻ വരുന്നവർക്കും തൊഴിലെടുക്കുവാൻ എത്തുന്ന ഇവൻ്റസ് മേഖലയിലെ തൊഴിലാളികൾക്കും മനസിലാകാവുന്ന രീതിയിൽ നോട്ടിസ് ആയോ ക്യൂ ആർ കോഡ് സംവിധാനം മുഖേനയോ പ്രദർശിപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന കമ്മറ്റി അംഗം എൻ.കെ അക്ബർ എം.എൽ.എ, യൂണിയൻ ജില്ലാ സെക്രട്ടറി എ.യു ഷെഫീദ്, പ്രസിഡണ്ട് പി.ജി സുബിദാസ്, ട്രഷറർ ടി.എം റോയ് , വൈസ് പ്രസിഡണ്ടുമാരായ കെ.സി സുനിൽ, എം.കെ ശശിധരൻ എന്നിവർ നേതൃത്വം നൽകി.