ഗുരുവായൂർ: ഗുരുവായൂര്‍ സ്‌പോര്‍ട്ട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന ഗുരുവായൂര്‍ സൂപ്പര്‍ ലീഗിന്റെ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജി.എസ്.എ സെക്രട്ടറി സി സുമേഷ് അധ്യക്ഷത വഹിച്ചു. സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ്, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ പ്രകാശന്‍, ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക്, പി.കെ അസീസ്, ടി.എം ബാബുരാജ്, വി.വി ഡൊമിനി എന്നിവര്‍ സംസാരിച്ചു. പി.ടി കുഞ്ഞുമുഹമ്മദ് സൂപ്പര്‍ ലീഗിന്റേയും ടീമുകളുടേയും ലോഗോകള്‍ പ്രകാശനം ചെയ്തു. ജി.കെ. പ്രകാശന്‍ (ചെയർമാൻ), ടി.എം ബാബുരാജ് (കണ്‍വീനര്‍), വി.വി. ഡൊമിനി (ട്രഷറർ) എന്നിവരുടെ നേതൃത്വത്തില്‍ 251 അംഗ സംഘാടക സമിതി രൂപവത്ക്കരിച്ചു. താര ലേലം 25 ന് വൈകീട്ട് അഞ്ചിന് ലൈബ്രറി ഹാളില്‍ നടക്കും. ഇഫ്ത്താര്‍ വിരുന്നും നടന്നു. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ 10 ടീമുകളാണ് ഏപ്രിൽ 21 മുതൽ മെയ് 1 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ഐ.എസ്.എൽ മോഡലിലുള്ള ലീഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
