കടപ്പുറം: കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് നേതാവ് സി അബൂബക്കറിന്റെ വസതി മുൻ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരൻ സന്ദർശിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഡി വീരമണി, നേതാക്കളായ സജീവൻ കുരിയച്ചിറ, ഷാനവാസ് തിരുവത്ര, നൗഷാദ് കൊട്ടിലീങ്ങൾ, കെ.കെ മധുസൂദനൻ, സി.എസ് രമണൻ, പി.കെ നിഹാദ്, കെ.ബി ബിജു എന്നിവർ ഒപ്പമുണ്ടായിരുന്നു.